Saturday, October 3, 2015
കോലീബി ഭായ്... ഭായ് - കാസര്‍കോട്
കാസര്‍കോട് > പ്രാദേശിക സര്‍ക്കാരുകള്‍ക്ക് എന്നും മാതൃക സൃഷ്ടിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുള്ള കാസര്‍കോട് ജില്ല കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് പുത്തന്‍ മാതൃക തീര്‍ത്താണ് പുതിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. എല്‍ഡിഎഫ് നിയന്ത്രണത്തിലുള്ള ജില്ലാപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും ജന സേവന പാതയില്‍ പുതുവഴി തെളിയിച്ചാണ് പുതിയ ഭരണസമിതികള്‍ക്ക് വഴിമാറുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ നേരിയ മുന്‍തൂക്കം ജില്ലയുടെ സമഗ്ര വികസനത്തെ പിന്നോട്ട് വലിച്ചുവെന്ന് പറയാതിരിക്കാനും കഴിയില്ല. അഴിമതിയും തമ്മില്‍തല്ലും കെടുകാര്യസ്ഥതയും യുഡിഎഫ് പഞ്ചായത്തുകളില്‍ സ്ഥിരമായി.
മറ്റു ജില്ലകളില്‍നിന്ന് വ്യത്യസ്തമായി വര്‍ഗീയ ശക്തികള്‍ക്കും സ്വാധീന മേഖലകള്‍ ഉണ്ടെന്നതാണ് കാസര്‍കോടിന്റെ സവിശേഷത. നാലു താലൂക്കുകളുള്ള ജില്ലയില്‍ രണ്ടിടത്ത് ത്രികോണ മത്സരങ്ങള്‍ക്ക് വേദിയാകുന്നത് ഇതുമൂലമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായെങ്കിലും മുസ്ലിംലീഗിന് സ്വന്തം ഭരണം നടത്താന്‍ പറ്റുന്ന പഞ്ചായത്തുകളും നഗരസഭകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലയിലുണ്ട്.
ഇടതുപക്ഷത്തിന്റെ സ്വാധീനം മറി കടക്കാന്‍ ബിജെപിയെ യുഡിഎഫ് പരസ്യമായി ഒപ്പം കൂട്ടുന്നതും കാസര്‍കോടിന്റെ പ്രത്യേകതയാണ്. പുത്തിഗെ, വോര്‍ക്കാടി, പുല്ലൂര്‍-പെരിയ തുടങ്ങിയ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യം പരസ്യമാണ്. അഡ്വ. പി പി ശ്യാമളാദേവി പ്രസിഡന്റായ ജില്ലാപഞ്ചായത്തിന്റെ ഭരണ മികവില്‍ രണ്ട് ദേശീയ അവാര്‍ഡും രണ്ട് സംസ്ഥാന ആവാര്‍ഡും കാസര്‍കോടിനെ തേടിയെത്തി. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് വീടൊരുക്കാന്‍ തണല്‍ പദ്ധതിയടക്കം ആരോഗ്യ, വിദ്യാഭ്യാസ, പട്ടിക വിഭാഗ മേഖലകളില്‍ ശ്രദ്ധേയ നേങ്ങളാണ് അഞ്ചുവര്‍ഷംകൊണ്ട് നേടിയത്.
ആറു ബ്ലോക്കുകളില്‍ മൂന്നെണ്ണം എല്‍ഡിഎഫിനും മൂന്നെണ്ണം യുഡിഎഫിനുമാണ്. നീലേശ്വരം, കാഞ്ഞങ്ങാട്, കാറഡുക്ക ബ്ലോക്കുകളാണ് എല്‍ഡിഎഫിന്റേത്. കാസര്‍കോട്, പരപ്പ, മഞ്ചേശ്വരം ബ്ലോക്ക് യുഡിഎഫിനാണ്. മൂന്ന് നഗരസഭയില്‍ ഒന്നാണ് എല്‍ഡിഎഫിന് ലഭിച്ചത്. നീലേശ്വരം. 32 വാര്‍ഡുള്ള ഇവിടെ 20ല്‍ ജയിച്ചാണ് ഭരണം നേടിയത്. കാസര്‍കോട് 38 വാര്‍ഡില്‍ 23 യുഡിഎഫിനാണ്. രണ്ടിലാണ് എല്‍ഡിഎഫുള്ളത്. പതിനൊന്നിടത്ത് ബിജെപിയും. കാഞ്ഞങ്ങാട് ആര്‍ക്കും ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. 43 വാര്‍ഡുകളില്‍ 21 യുഡിഎഫ്, 17 എല്‍ഡിഎഫ്, അഞ്ച് ബിജെപി എന്നിങ്ങനെയാണ് കക്ഷിനില. ബാര്‍ വിവാദത്തെതുടര്‍ന്ന് മുസ്ലിംലീഗ് ചെയര്‍മാന്‍ രാജിവച്ചതിനെ തുടര്‍ന്ന് ജനതാദളിന്റെ ഏക അംഗമാണ് ഒന്നരവര്‍ഷമായി ചെയര്‍മാന്‍. കോണ്‍ഗ്രസ് പുറത്താക്കിയ പ്രഭാകരന്‍ ഇപ്പോഴും വൈസ്ചെയര്‍മാനായി തുടരുന്നു.
പഞ്ചായത്തുകളുടെ എണ്ണം 38. 663 വാര്‍ഡുകളാണ് ആകെയുള്ളത്. എല്‍ഡിഎഫ്-257, യുഡിഎഫ്-271, ബിജെപി-92, സ്വതന്ത്രര്‍-43 എന്നിങ്ങനെയാണ് സീറ്റുനില. ഇത്തവണ കാര്യമായ മാറ്റം ഇല്ലാതെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പടന്ന പഞ്ചായത്തിന്റെ ഒരു വാര്‍ഡ് നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുത്തിയതാണ് പ്രധാന മാറ്റം. ഇവിടെ ഒരു വാര്‍ഡ് വര്‍ധിപ്പിച്ചിട്ടുമുണ്ട്.
(എം ഒ വര്‍ഗീസ്)
കടലില്‍നിന്ന് ഒരു കുമ്പിള്‍ വെള്ളവുമായി...
ചെറുവത്തൂര്‍ > ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അത് നിറവേറ്റിക്കൊടുത്തു എന്നതാണ് പടന്ന പഞ്ചായത്ത് ഭരണസമിതിയുടെ മികവ്. അടിസ്ഥാന സൗകര്യങ്ങളില്‍ കുടിവെള്ളത്തിന് പ്രാധാന്യം ഏറെയാണ്. ഈ കുടിവെള്ള പ്രശ്നം പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചു എന്നതാണ് പഞ്ചായത്തിന്റെ വിജയ ജൈത്രയാത്രയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. അതോടൊപ്പം പ്രകൃതിയുടെ സംതുലിതാവസ്ഥ നഷ്ടപ്പെടാതെ അവയെ കാത്തുരക്ഷിക്കാനും പഞ്ചായത്ത് നടപ്പാക്കിയ പദ്ധതി പ്രശംസനീയം. ജലനിധിയുമായി കൈകോര്‍ത്താണ് പഞ്ചായത്ത് മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. ഇതിനായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ടോളം കുടിവെള്ള വിതരണ പദ്ധതികള്‍ സ്ഥാപിച്ച് വിപുലപ്പെടുത്തി. പടന്ന, എടച്ചാെക്കൈ, ഓരി, അഴീത്തല, കിനാത്തില്‍ ഉദിനൂര്‍, തെക്കേക്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് പദ്ധതി വന്‍ വിജയമാക്കി നടപ്പിലാക്കുന്നത്.
കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി ജനങ്ങള്‍ക്കെത്തിക്കാന്‍ പഞ്ചായത് അഴീത്തലയില്‍ നടപ്പാക്കിയ പ്ലാന്റ് കേരളത്തില്‍ ആദ്യത്തേതാണ്. " കടല്‍വെള്ളത്തില്‍നിന്ന് കുടിവെള്ളം പദ്ധതി: 155 കുടുംബങ്ങളിലായി ആയിരത്തോളം പേര്‍ താമസിക്കുന്ന പ്രദേശമാണ് അഴിത്തല. പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. ഇവരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിന് മാതൃകയായ കുടിവെള്ള പദ്ധതി സാക്ഷാല്‍കരിച്ചത്.
അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കടല്‍വെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാന്റ് സ്ഥാപിച്ചത്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായി കിടപ്പ് പരിശോധിച്ച് ഏത് വിധത്തില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ സാധിക്കും എന്ന ആലോചനയായിരുന്നു ആദ്യഘട്ടത്തില്‍. കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റുന്ന പദ്ധതി മറ്റു സംസ്ഥാനങ്ങളില്‍ വിജയകരമായി നടത്തുന്നു എന്നത് പഞ്ചായത്തിന് പ്രചോദനമായി. തുടര്‍ന്ന് ഗുണഭോക്തൃ കമ്മിറ്റിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസിലാക്കാനായി പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ മധുരയിലെത്തി പ്രായോഗിക പഠനം നടത്തി. ഇത് വിജയകരമായി അഴിത്തലയില്‍ നടപ്പാക്കാന്‍ സാധിക്കും എന്ന പഠന റിപ്പോര്‍ടിന്റെ അടിസ്ഥാനത്തില്‍ പ്ലാന്റ് നിര്‍മാണം കാര്യക്ഷമമാക്കുകയും ചെയ്തു.
അഴിത്തല കടലിനോട് ചേര്‍ന്ന് അഞ്ച് സെന്റ് ഭൂമിയിലാണ് പ്ലാന്റ് നിര്‍മിച്ചത്. പ്ലാന്റിനുള്ളില്‍ കടലിനോട് ചേര്‍ന്ന് നിര്‍മിച്ച കിണറില്‍ കടല്‍ വെള്ളം ശേഖരിക്കും. മോട്ടോര്‍ ഉപയോഗിച്ച് കടല്‍ ജലം ആര്‍ഒ പ്ലാന്റിലേക്ക് പമ്പ് ചെയ്യും. പ്ലാന്റില്‍ സ്ഥാപിച്ച ശദ്ധീകരണ യന്ത്രം വഴി വെള്ളം പൂര്‍ണമായും ശുദ്ധീകരിക്കും. ശുദ്ധീകരിച്ച ശേഷമുള്ളവ കടലിലേക്ക് ഒഴുക്കും. ഇതിനാവശ്യമായ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ശുദ്ധീകരിച്ച കടല്‍വെള്ളം പൈപ്പ് മാര്‍ഗം മുഴുവന്‍ വീടുകളിലും എത്തിച്ചു.
പി വിജിന്‍ദാസ്
നീങ്ങി വരുന്നു സ്നേഹപഥം
ചെറുവത്തൂര്‍ > ബ്ലോക്ക് പഞ്ചായത്തിന് എങ്ങനെ ജനപക്ഷമാകാന്‍ കഴിയുമെന്നറിയണമെങ്കില്‍ നീലേശ്വരം ബ്ലോക്കിലേക്ക് വരണം. രാജ്യത്തിനാകെ മാതൃകയായ നന്മയുടെ നീരുറവക്കാണ് അഞ്ചു വര്‍ഷമായി ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നല്‍കുന്നത്. അവശര്‍ക്കും ആലംബഹീനര്‍ക്കും സാന്ത്വനമായി ബ്ലോക്ക് നടപ്പാക്കിയ സ്നേഹപഥം പദ്ധതിയെ പ്രശംസിക്കാത്തവരാരും ഇല്ല.ചികിത്സതേടി രോഗികള്‍ ആശുപത്രിയിലെത്തുന്നതാണ് നാട്ടു നടപ്പ്. ഈ കാഴ്ചപ്പാടില്‍നിന്നുമാറി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ഭസ്നേഹപഥം രോഗികളുടെ വീട്ടിലെത്തി പരിചരണം ലഭ്യമാക്കുകയാണ്.
ആയിരത്തോളം പേരാണ് ഗുണഫലം അനുഭവിക്കുന്നത്. 2011- 12 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്തിന് മാതൃകയായി സഞ്ചരിക്കുന്ന ആശുപത്രി എന്ന ആശയം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പിലിക്കോട്, ചെറുവത്തൂര്‍, വലിയപറമ്പ്, കയ്യൂര്‍- ചീമേനി, തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളിലെ നിരാലംബരായ രോഗികള്‍ക്ക് വലിയ ആശ്വാസമയി മാറി ഈ ആശുപത്രി. ജനകീയ സര്‍വേയിലൂടെ കണ്ടെത്തിയ പാവപ്പെട്ട രോഗികള്‍ക്കാണ് ആശുപത്രിയുടെ സേവനം ലഭിക്കുന്നത്. പി കരുണാകരന്‍ എംപി അനുവദിച്ച പ്രത്യേക ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനമാണ് സ്നേഹപഥമായി സഞ്ചരിക്കുന്നത്. കാസര്‍കോട് ജില്ലാആശുപത്രിയില്‍നിന്ന് സൂപ്രണ്ടായി വിരമിച്ച ഡോ. ടി വി സുരേന്ദ്രനാണ് സ്നേഹപഥത്തിന്റെ മെഡിക്കല്‍ ഓഫീസര്‍. ചികിത്സയും മരുന്നും ഈ ആശുപത്രിയിലൂടെ സൗജന്യമായി നല്‍കി വരുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്കെല്ലാം ഉപകരിക്കും വിധമാണ് ആശുപത്രി പ്രവര്‍ത്തനം. പനി പടര്‍ന്നുപിടിച്ചപ്പോള്‍ വഴിയോരങ്ങളില്‍ കാത്തു നിന്നവര്‍ക്കെല്ലാം ആശുപത്രിയുടെ സേവനം ലഭ്യമായി.
സാമ്പത്തിക വിഷമവും ജീവിത സാഹചര്യവുംമൂലം ജീവിതത്തില്‍ ഇനിയൊരിക്കലും ചികിത്സ ലഭിക്കില്ലെന്ന് കരുതിയ ഒരുപാടുപേര്‍ക്കരികിലേക്കാണ് സാന്ത്വന സ്പര്‍ശവുമായി സ്നേഹപഥം സഞ്ചരിച്ചെത്തുന്നത്.
താങ്ങും തണലും
കൈത്താങ്ങ്, തണല്‍, പ്രിസം, വിശ്രാന്തി, അനിര്‍വേദം, ആരണ്യകം... കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ തനതു പദ്ധതികളുടെ പട്ടിക നീളുന്നു
" 11 പഞ്ചായത്തുകള്‍; 110 വീട്
2011 ല്‍ തുടങ്ങിയ തണല്‍ഭവനപദ്ധതിയില്‍ ആദ്യവര്‍ഷം 11 പഞ്ചായത്തില്‍ നാലുവീതം വീട് പണിതാണ് പദ്ധതി തുടങ്ങിയത്. എന്‍ഡോസള്‍ഫാന്‍ രോഗം മൂലം വലഞ്ഞ 110 വീട്ടുകാര്‍ക്ക് സ്വസ്ഥമായി കിടന്നുറങ്ങാമെന്ന സ്വപ്നമാണ് യാഥാര്‍ഥ്യമായത്. 12- 13ല്‍ രണ്ടുവീതം, 13-14ല്‍ രണ്ടുവീതം, 14-15ല്‍ ഒന്നുവീതം, 15-16ല്‍ ഒന്നുവീതം വീടണ് പഞ്ചായത്തുകളിലായി കെട്ടിക്കൊടുത്തത്. രണ്ടരലക്ഷമാണ് ജില്ലാപഞ്ചായത്ത് നല്‍കുന്നത്. എപിഎല്‍, ബിപിഎല്‍ മാനദണ്ഡമില്ലാതെ എല്ലാതരം ആള്‍ക്കാര്‍ക്കും വീട് നിര്‍മിച്ചു നല്‍കി. ഇതോടൊപ്പം ഭിന്നശേഷിക്കാര്‍ക്കായി വൈകല്യ സൗഹൃദ ഭവനം എന്ന പേരിലും വീടുകള്‍ നിര്‍മിച്ചു നല്‍കി. പഞ്ചായത്തിലും നഗരസഭയിലും രണ്ടെന്ന തോതിലാണ് മൂന്നുലക്ഷം വീതം വീടുനിര്‍മാണത്തിന് നല്‍കിയത്. വിവിധ ഭവനപദ്ധതികളില്‍ രണ്ടരലക്ഷം രൂപ മാത്രമേ വീടുനിര്‍മിക്കാര്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കൂ. ജില്ലാപഞ്ചായത്ത് പ്രത്യേക താല്‍പര്യമെടുത്ത് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് മൂന്നുലക്ഷം വീതം അനുവദിപ്പിച്ചത്."
സ്മാര്‍ട്ടാകാന്‍ ക്ലാസ്മുറി
വിദ്യാഭ്യാസം സ്മാര്‍ട്ടാക്കാന്‍ പത്താംക്ലാസില്‍ സ്മാര്‍ട്ട് ക്ലാസ്റൂം പദ്ധതി മാതൃകാപരമായി നടപ്പാക്കി. എല്‍സിഡി, പ്രൊജക്ടര്‍ തുടങ്ങി ആധുനിക ക്ലാസ് റൂം ഉപകരണങ്ങള്‍ നല്‍കി. അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിയ ഈ പദ്ധതി, കാലത്തിന് മുമ്പേ നടന്ന വികസന പരിപാടിയായി. പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചു. ശ്രദ്ധ പതിപ്പിക്കേണ്ട മേഖലകളില്‍ പ്രത്യേകസൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി. 16 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലാബ് കെട്ടിടം പണിതു. സ്വന്തമായി ഹയര്‍സെക്കന്‍ഡറി കെട്ടിടമില്ലാത്ത സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് കെട്ടിടം പണിതു. രണ്ടുകോടിയിലേറെ രൂപയുടെ ഫര്‍ണിച്ചറുകള്‍ നല്‍കി. വിശ്രാന്തി എന്ന പേരില്‍ തയ്യാറാക്കിയ പദ്ധതിയില്‍ ടോയ്ലറ്റ് സൗകര്യം അടക്കമുള്ള വിശ്രമമുറികള്‍ പെണ്‍കുട്ടികള്‍ക്കായി പണിതു. അനിര്‍വേദം എന്ന പേരില്‍ നാപ്കിന്‍ വൈന്‍ഡിങ് മെഷീനുകള്‍ സ്ഥാപിച്ചു. സ്കൂളുകളില്‍ ജൈവപച്ചക്കറിത്തോട്ടമൊരുക്കാന്‍ പ്രോത്സാഹനം നല്‍കി. ആരണ്യകം എന്ന പേരില്‍ കുട്ടിവനം പദ്ധതിയും മുന്നേറുന്നു. "
വിത്തിട്ടു; നന്മയിലേക്ക്
ജില്ലയിലെ ചെറിയ തോടുകളില്‍ ജലസമൃദ്ധി തീര്‍ത്ത് 33 ചെക്കുഡാമുകളാണ് ജില്ലാപഞ്ചായതിന്റെ ആഭിമുഖ്യത്തില്‍ പണിതത്. വെള്ളമില്ലാതെ വലഞ്ഞ വയലുകളും തോട്ടങ്ങളും ഇപ്പോള്‍ ജലസമൃദ്ധിയില്‍ വിളഞ്ഞു തുടങ്ങി. കാടുമൂടിയും നികന്നും അനാഥമായി കിടന്ന 180 ഏക്കര്‍ തരിശുനിലം ഈ അഞ്ചരവര്‍ഷത്തിനിടെ വയലായി. നെല്‍കൃഷി, പച്ചക്കറി അടക്കമുള്ള കൃഷി ഈ വയലുകളില്‍ സജീവമാണ്. കൊയ്യാനും മെതിക്കാനും ആളില്ലാത്തതിനാല്‍ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയ്ക്ക് പരിഹാരമായി കൊയ്ത്തു- മെതിയന്ത്രവും ജില്ലാപഞ്ചായത്ത് വാങ്ങി. നീലേശ്വരം ബ്ലോക്ക് ഓഫീസ് പരിധിയിലെ തൊള്ളായിരത്തോളം ഹെക്ടര്‍ പാടങ്ങളില്‍ ഇതിന്റെ പ്രയോജനം ലഭ്യമാകും. സര്‍ക്കാരുകള്‍ കൈയൊഴിഞ്ഞ കവുങ്ങ് കര്‍ഷകര്‍ക്ക് നാലുവര്‍ഷമായി തുരിശും സ്പ്രെയറും വളവും സൗജന്യമായി നല്‍കി. അഞ്ചുപഞ്ചായത്തുകളിലെ കാര്‍ഷികകര്‍മസേനയ്ക്ക് ട്രാക്ടര്‍ നല്‍കി. വനിതകള്‍ക്ക് ജൈവപച്ചക്കറി കൃഷി ചെയ്യാന്‍ സഹായവും നല്‍കി. ക്ഷീര കര്‍ഷകര്‍ക്ക് അരലക്ഷം രൂപ കാലിത്തീറ്റ സബ്സിഡി നല്‍കി."
ക്ഷയരോഗം ഇനിയില്ല
ക്ഷയരോഗികള്‍ക്ക് സൗജന്യ പോഷകാഹാര പദ്ധതി തുടങ്ങിയ സംസ്ഥനത്തെ ആദ്യത്തെ തദ്ദേശ സ്ഥാപനമാണ് കാസര്‍കോട് ജില്ലാപഞ്ചായത്ത്. കൈത്താങ്ങ് എന്നുപേരിട്ട പദ്ധതി നിരവധി നിര്‍ധനരോഗികള്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. കാസര്‍കോട് ജനറല്‍ആശുപത്രിയിലെ ടിബി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി വിജയകരമായി മുന്നേറുന്നത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ വികസനമാണ് മറ്റൊരു പൊന്‍തൂവല്‍. പ്രവര്‍ത്തനം കാര്യക്ഷമമായതോടെ ഒപി രോഗികളുടെ എണ്ണം കാര്യമായി വര്‍ധിച്ചു. ഡയാലിസിസ് കേന്ദ്രം തുടങ്ങാനുള്ള കെട്ടിടവും ഉപകരണവും വരെ ഏര്‍പ്പാടാക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തത് പ്രവര്‍ത്തനത്തിന് തിരിച്ചടിയായി. 98 ലക്ഷം രൂപയുടെ കാരുണ്യ ഫണ്ട് കാത്തിരുന്ന ജില്ലാപഞ്ചായത്തിന് നയാപൈസപോലും ഇതുവരെ ലഭിച്ചില്ല. അടിയന്തരമായി 25 ലക്ഷം കിട്ടിയാല്‍ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കാം.
അനധികൃത നിര്‍മാണത്തിന് കുടപിടിച്ച് നഗര ഭരണം
കാസര്‍കോട് > നഗര ഭരണം അനധികൃത കെട്ടിട നിര്‍മാണത്തിനുള്ളതാണെന്നാണ് കാസര്‍കോട് ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിന്റെ ചിന്ത. ജില്ലയിലെ കാസര്‍കോട്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികള്‍ പതിറ്റാണ്ടുകളായി ഭരിക്കുന്നത് യുഡിഎഫാണ്. ഈ രണ്ട് നഗരത്തിലുമുള്ള അനധികൃത കെട്ടിടങ്ങള്‍ എത്രയെന്ന് ആര്‍ക്കും നിശ്ചയമില്ല. വിജിലന്‍സ് കേസുകളും കോടതിവിധികള്‍ ഉണ്ടായിട്ടും അനധികൃത നിര്‍മാണത്തിനു കുറവുണ്ടാകുന്നില്ല. അനുമതിയില്ലാതെ കെട്ടിടം നിര്‍മിക്കാന്‍ അനുവദിക്കുക, കെട്ടിട നമ്പര്‍ നല്‍കുക എന്നീ ഏര്‍പ്പാടുകളാണ് ഇവിടെ നടക്കുന്നത്. ഭരണകക്ഷിയില്‍പെട്ട ചിലര്‍ ഇതുവഴി ലക്ഷങ്ങള്‍ സമ്പാദിക്കുന്നുവെന്നത് പരസ്യമാണ്.
കാഞ്ഞങ്ങാട് നഗരസഭയുടെ ഒന്നാം വാര്‍ഡില്‍ 20 അനധികൃത കെട്ടിടങ്ങളുണ്ടെന്ന് നഗരസഭയുടെ റവന്യുവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കഴിഞ്ഞ മാസമാണ്. ഇത് സംബന്ധിച്ച് റവന്യൂവിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട് നഗരസഭ അധികൃതര്‍ മുക്കിയ വിവാദമാണിപ്പോള്‍ അരങ്ങേറുന്നത്. മുമ്പ് പുതിയ ബസ്സ്റ്റാന്‍ഡിന്റെ ഭൂമി സ്വകാര്യ വ്യക്തി കൈയേറിയതും അതിന്റെ ഫയല്‍ കാണാതായതും പിന്നീട് കണ്ടെത്തിയതുമൊക്കെ കാഞ്ഞങ്ങാട്ടെ വിവാദ സംഭവങ്ങളാണ്. ഇതിന്റെ പേരില്‍ വിജിലന്‍സ് കേസും ഉണ്ട്. കാസര്‍കോട് നഗരസഭയിലും സമാന സംഭവങ്ങളാണ് അരങ്ങേറുന്നത്. നഗരസഭയുടെ അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നഗരസഭ തയ്യാറാകുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയും നവീകരിച്ചും നടത്തിയ നിര്‍മാണപ്രവര്‍ത്തനം കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കാനോ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള പിഴ ഒടുക്കി കെട്ടിടനിര്‍മാണം രേഖയിലാക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ല.

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നവം. രണ്ടിനും അഞ്ചിനും
തിരുവനന്തപുരം> സംസ്ഥാനത്ത് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് നവംബര്‍ രണ്ട്, അഞ്ച് തീയതികളില്‍ നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ ഏഴിന് വിജ്ഞാപനം വരും.
രണ്ടിന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലും നവംബര്‍ അഞ്ചിന് കോട്ടയം, പത്തനംതിട്ട. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് തെരഞ്ഞെടുപ്പ്. നവംബര്‍ ഏഴിനാണ് വോട്ടെണ്ണല്‍.
ഒക്ടോബര്‍ 14 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 17വരെപത്രിക പിന്‍വലിക്കാം. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ഭരണനേട്ടങ്ങള്‍ വിവരിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ എല്ലാം ഉടന്‍നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പിവിസി ഫ്ളക്സുകള്‍ പ്രചരത്തിന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും കമ്മീഷന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രമാണ് വോട്ടിങ്ങിന് ഉപയോഗിക്കുക. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്കായി മൂന്ന് വോട്ടിങ് യന്ത്രങ്ങള്‍ ഉണ്ടാകും. മൂന്ന് വോട്ട് ചെയ്യുമ്പോള്‍ വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാകും. മൂന്നുവോട്ടുകള്‍ ചെയ്യാത്തവര്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് എണ്ട് ബട്ടണ്‍ ഉപയോഗിക്കണം. വോട്ടിങ് യന്ത്രത്തില്‍ നോട്ട ഉള്‍പ്പെടുത്തിയിട്ടില്ല. ഫോട്ടോ പതിച്ച ബാലറ്റും ഇല്ല. 35000ത്തോളം പോളിങ് സ്റ്റേഷനുകളിലാണ് വോട്ടിങ് നടക്കുക.
രണ്ട് കോടി അമ്പത് ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. പുതിയ വോട്ടര്‍മാരുടെ എണ്ണം അഞ്ച് ലക്ഷത്തിലേറെയാണ്. ഒക്ടോബര്‍ അഞ്ചുവരെ വോട്ടര്‍പട്ടികയില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരമുണ്ട്. അതിനാല്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വ്യത്യാസം ഉണ്ടാകും. പുതിയതായി രൂപീകരിച്ച 28 മുനിസിപ്പാലിറ്റികളുടെയും ഒരു കോര്‍പ്പറേഷന്റെയും വോട്ടര്‍ പട്ടി ഇപ്പോള്‍മാത്രമാണ് പ്രസിദ്ധീകരിച്ചത്. വോട്ടര്‍ പട്ടികയിലെ പകാപ്പിഴകള്‍ തിരുത്തുന്നതിനും അഞ്ചുവരെ അവസരമുണ്ടാകും.
നേരത്തെ പ്രതീക്ഷിച്ച ദിവസത്തെക്കാള്‍ മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനായത് യുദ്ധകാലാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രവര്‍ത്തിച്ചതിനാലാണ് സാധിച്ചതെന്ന് കെ ശശിധരന്‍ നായര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസവുമായി ബന്ധപ്പെട്ട പ്രതിസന്ധിയുണ്ടായപ്പോള്‍ വിളിച്ചുചേര്‍ത്ത സര്‍വ്വ കഷിയോഗത്തില്‍ ശബരിമല സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് എല്ലാ രാഷ്ട്രീയ കഷികളും നിലപാടറിയിച്ചിരുന്നു.
സംസ്ഥാന പൊലീസിനൊപ്പം തമിഴ്നാട് സംസ്ഥാന പൊലീസിന്റെ സേവനവും തെരഞ്ഞെടുപ്പ് നടത്തിപ്പിനായി തേടും. കേന്ദ്രസേനയുടെ സേവനം ഉണ്ടാവില്ല. പ്രശ്ന ബാധിത ബൂത്തുകള്‍ ഏതൊക്കെയാണെന്ന് നിര്‍ണ്ണയിച്ച് അത്തരം ബൂത്തുകളില്‍ കൂടുതല്‍ സുരക്ഷ ഒരുക്കും. പെരുമാറ്റ ചട്ടത്തിന്റെ വിശദാംശങ്ങള്‍ കമ്മീഷന്റെ സൈറ്റില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍മാര്‍ 16,29,576, 1569 ഡിവിഷനുകള്‍ 'ആലപ്പുഴ ജില്ല'
തദ്ദേശസ്ഥാപനങ്ങളില്‍ വനിതകള്‍ക്കു 50 ശതമാനം സീറ്റുസംവരണം ഏര്‍പ്പെടുത്തിയശേഷം നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പിനു ആലപ്പുഴ ജില്ല തയ്യാറെടുക്കുന്നു. 23 അംഗ ജില്ലാപഞ്ചായത്ത്, 12 ബ്ലോക്ക് പഞ്ചായത്തുകള്‍, 72 ഗ്രാമപഞ്ചായത്തുകള്‍, ആറ് നഗരസഭകള്‍ എന്നിവിടങ്ങളിലേക്കാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ്. 2010ലെ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ അഞ്ചു നഗരസഭകളായിരുന്നു ഉണ്ടായിരുന്നത്. ഇക്കുറി പുതുതായി രൂപീകരിച്ച ഹരിപ്പാട് അടക്കം നഗരസഭകള്‍ ആറെണ്ണം.ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് ആലപ്പുഴ ജില്ലയില്‍ 16,29,576 വോട്ടര്‍മാരുണ്ട്.
വനിതാവോട്ടര്‍മാര്‍ 8,57,726 പേര്‍. പുരുഷവോട്ടര്‍മാര്‍ 7,71,847.13 ഹിജഡ വോട്ടര്‍മാരുണ്ട് ഇക്കുറി ജില്ലയില്‍. 2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 15,75,978 വോട്ടര്‍മാരാണ ഉണ്ടായിരുന്നത്. ഇക്കുറി 53,598 വോട്ടര്‍മാര്‍ കൂടുതല്‍.കഴിഞ്ഞകുറി ജില്ലയില്‍ 73 ഗ്രാമപഞ്ചായത്തുകള്‍ ഉണ്ടായിരുന്നു. ഇത്തവണ ചാരുംമൂട്, അര്‍ത്തുങ്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ പുതുതായി രൂപീകരിച്ചു. എന്നാല്‍ ഇതുള്‍പ്പെടെ സംസ്ഥാനത്ത് 69 ഗ്രാമപഞ്ചായത്ത് പുതുതായി രൂപീകരിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. അതേസമയം ഹരിപ്പാട് ഗ്രാമപഞ്ചായത്ത് നഗരസഭയായി ഉയര്‍ത്തിയതോടെ മൊത്തം ഗ്രാമപഞ്ചായത്തുകളുടെ എണ്ണം ജില്ലയില്‍ 73ല്‍നിന്നു 72 ആയി കുറഞ്ഞു.ത്രിതല പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയിലായി 1569 ഡിവിഷനുകളാണുള്ളത്. ജില്ലാപഞ്ചായത്ത്-23, ബ്ലോക്ക് പഞ്ചായത്ത്-158, ഗ്രാമപഞ്ചായത്ത്-1173, നഗരസഭകള്‍-215 എന്നിങ്ങനെയാണ് ഡിവിഷനുകള്‍.
ആലപ്പുഴ-52 ചേര്‍ത്തല-35, കായംകുളം-44, മാവേലിക്കര-28, ചെങ്ങന്നൂര്‍-27, ഹരിപ്പാട്-29 എന്നിങ്ങനെയാണ് നഗരസഭകളിലെ ഡിവിഷനുകളുടെ എണ്ണം. കഴിഞ്ഞതവണ ആകെയുണ്ടായിരുന്ന 1553 ഡിവിഷനുകളിലായി 5146 സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. തൈക്കാട്ടുശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി, ആര്യാട്, അമ്പലപ്പുഴ, ചമ്പക്കുളം, വെളിയനാട്, ചെങ്ങന്നൂര്‍, ഹരിപ്പാട്, മാവേലിക്കര, ഭരണിക്കാവ്, മുതുകുളം എന്നിവയാണ് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍. ഇവയില്‍ പട്ടണക്കാട്, മുതുകുളം എന്നിവിടങ്ങളില്‍ 14 വീതവും ശേഷിച്ച പത്തിടങ്ങളില്‍ 13 വീതവും ഡിവിഷനുകള്‍ ഉണ്ട്. ജില്ലാപഞ്ചായത്തും ആലപ്പുഴ, മാവേലിക്കര നഗരസഭകളും എല്‍ഡിഎഫ് ഭരിക്കുന്നു. ചേര്‍ത്തല, കായംകുളം, ചെങ്ങന്നൂര്‍ നഗരസഭകളില്‍ യുഡിഎഫ്. 12 ബ്ലോക്ക് പഞ്ചായത്തില്‍ അഞ്ചെണ്ണം എല്‍ഡിഎഫിനും ഏഴെണ്ണം യുഡിഎഫിനുമാണ്. കഞ്ഞിക്കുഴി, ആര്യാട്, വെളിയനാട്, മാവേലിക്കര, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തുകളാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 38 ഉം യുഡിഎഫ് 35 ഉം ഭരിക്കുന്നു.തെരഞ്ഞെടുപ്പ് നേരിടാന്‍ ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് രംഗത്തിറങ്ങുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധവും ദേശവിരുദ്ധവുമായ നയങ്ങള്‍ക്തെിരെ നടത്തിവരുന്ന ജനകീയപ്രക്ഷോഭം എല്‍ഡിഎഫിനു വലിയ ആത്മവിശ്വാസം പകരുന്നു.
എല്‍ഡിഎഫ് ഭരണസമിതികള്‍ നടപ്പാക്കുന്ന ജനപക്ഷ വികസനപദ്ധതികളും എല്‍ഡിഎഫിന്റെ തുറുപ്പുചീട്ടാകും. അതേസമയം, അഴിമതിയും സാമ്പത്തികക്രമക്കേടും വികസനമുരടിപ്പും നിഴലിക്കുന്ന യുഡിഎഫ് ഭരണസമിതികള്‍ ജനങ്ങളില്‍ കടുത്ത അവമതിപ്പു ഉണ്ടാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമായിനിന്ന കെ ആര്‍ ഗൗരിയമ്മ നയിക്കുന്ന ജെഎസ്എസും എം വി രാഘവന്റെ സിഎംപിയില്‍ ഒരു വിഭാഗവും എല്‍ഡിഎഫിനൊപ്പമാണ്. ഈ മാറ്റവും ജില്ലയില്‍ എല്‍ഡിഎഫിനു കരുത്തുപകരും. ജനജീവിതം ഇത്രമേല്‍ തകര്‍ത്തെറിയപ്പെട്ട കാലം ഉണ്ടായിട്ടില്ല. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം ഇത്രകണ്ട് ഭീതിദമായ സാഹചര്യവും മുമ്പുണ്ടായിട്ടില്ല. ഇക്കാരണത്താല്‍തന്നെ വോട്ടര്‍മാരുടെ രാഷ്ട്രീയമനസ് എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതില്‍ അത്ഭുതമില്ല. ജനങ്ങളെ ശത്രുക്കളായി കണ്ടുള്ള നടപടികള്‍ ഒന്നൊന്നായി എടുക്കുമ്പോഴും അതിനെതിരെ അതിശക്തമായ ജനകീയചെറുത്തുനില്‍പ്പും ഉയര്‍ന്നു. അത്തരം എതിര്‍പ്പുകളെ അടിച്ചമര്‍ത്താനുള്ള ഭരണകൂടങ്ങളുടെ ശ്രമങ്ങളെ എതിരിട്ടു നാട്ടിലെങ്ങും ജനകീയപ്രതിരോധം ശക്തിപ്പെടുന്ന അനുഭവം ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയസവിശേഷത. ആലപ്പുഴ സീമാസ് സമരം, അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കില്‍ 11 ദിവസം നീണ്ട കയര്‍സമരം എന്നിവയൊക്കെ വിജയം കണ്ട ജനകീയസമരങ്ങളായി മാറി. കേരളത്തിന്റെ നെല്ലറികളില്‍ ഒന്നായ കുട്ടനാട് തകര്‍ച്ചയുടെ വക്കില്‍. ഏറെ കൊട്ടിഘോഷിച്ച കുട്ടനാട് പാക്കേജ് യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. കയര്‍, മത്സ്യം, കശുവണ്ടി തുടങ്ങി ജില്ലയുടെ നട്ടെല്ലായ പരമ്പരാഗതവ്യവസായങ്ങള്‍ തകര്‍ന്നു. ഈ രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും അതിശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. ഡോ. മീനാകുമാരി റിപ്പോര്‍ട്ട് കടലിന്റെ മക്കളുടെ ജീവിതം തകര്‍ത്തു. ഇത്തരം നയങ്ങള്‍ക്കെതിരെ സിപിഐ എം സ്വന്തംനിലയിലും എല്‍ഡിഎഫും നടത്തിയത് എണ്ണമറ്റ പ്രക്ഷോഭങ്ങള്‍. ഈ പ്രക്ഷോഭങ്ങളുടെ ഉയര്‍ന്നരൂപമായിരുന്നു ആഗസ്ത് 11നു സിപിഐ എം സംഘടിപ്പിച്ച ജനകീയപ്രതിരോധം. സംഘപരിവാര്‍ ശക്തികള്‍ അഴിച്ചുവിടുന്ന കടുത്തവര്‍ഗീയഭ്രാന്തിനെതിരായി വലിയ ചെറുത്തുനില്‍പും പ്രക്ഷോഭങ്ങളും നാട്ടില്‍ അലയടിച്ചുയരുന്നു. ഇതിനു ചുക്കാന്‍പിടിക്കുന്നതും സിപിഐ എം. ജനങ്ങള്‍ ഭരണവര്‍ഗത്തിന്റ നെറികേടിനും ജനവിരുദ്ധതയ്ക്കും എതിരായി ശക്തമായ വിധിയെഴുത്തിനു തയ്യാറെടുക്കുകയാണ്. മറുവശത്ത് പാളയത്തില്‍പ്പടയും ചേരിപ്പോരും കാരണം യുഡിഎഫ് കിതയ്ക്കുന്നു. യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസ് ഗ്രൂപ്പുവടംവലിയും ചേരിപ്പോരും കാരണം ജനങ്ങളില്‍നിന്നു ഒറ്റപ്പെട്ടു. കോണ്‍ഗ്രസിലെ ഗ്രൂപ്പുവൈരം ഘടകകക്ഷികള്‍ക്കിടയില്‍ അതൃപ്തി പടര്‍ത്തി. ഇതു യുഡിഎഫ് ക്യാമ്പില്‍ അങ്കലാപ്പ് ഉയര്‍ത്തുന്നു.
ജൈവപച്ചക്കറികൃഷിനാട് നെഞ്ചേറ്റിയ മാതൃക
ആലപ്പുഴ > അങ്കമാലിയ്ക്കടുത്ത് തുറവൂരില്‍ വാതക്കോട് ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കുശേഷം പുറത്തിറങ്ങിയവര്‍ ജൈവ പച്ചക്കറി നിറച്ച കിറ്റുകളുമായാണ് വീടുകളിലേക്ക് മടങ്ങിയത്. മാര്‍പ്പാപ്പയുടെ ചാക്രിക ലേഖനം "ലൌദാത്തോ സി' പള്ളിയില്‍ വായിച്ച ദിവസമായിരുന്നു അന്ന്. ഈ രേഖ സംബന്ധിച്ച പ്രസംഗത്തിനിടെ അമിത രാസവള കീടനാശിനി പ്രയോഗത്തിനെതിരെ ജൈവകൃഷി എന്ന മാതൃക ഉയര്‍ത്തിക്കാണിച്ചു. അങ്ങനെയാണ് കുര്‍ബാനയ്ക്കുശേഷം പള്ളിമുറ്റത്ത് ജൈവ പച്ചക്കറി വില്‍പന സംഘടിപ്പിച്ചത്. സിപിഐ എം വാതക്കോട് ബ്രാഞ്ച് വിളയിച്ച പച്ചക്കറികളായിരുന്നു അതെന്ന് അവിടം സന്ദര്‍ശിച്ചശേഷം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സിപിഐ എം നേതൃത്വത്തില്‍ സംസ്ഥാനമാകെ സംഘടിപ്പിച്ച ജനകീയ ജൈവപച്ചക്കറി കൃഷിയുടെ ഭാഗമായാണ് ഇവിടെയും കൃഷിയിറക്കിയത്്. ഓണക്കാലത്ത് ഇത്തരം ആയിരത്തോളം ജൈവ പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ സംസ്ഥാനമാകെ തുറന്നു. 2014 നവംബര്‍ 30ന് കഞ്ഞിക്കുഴിയില്‍ നടന്ന സംസ്ഥാനതല ജൈവപച്ചക്കറി കൃഷി സെമിനാറിലാണ് ഇതുസംബന്ധിച്ച ജനകീയ ബദലിന് രൂപം നല്‍കിയത്. ചൊരിമണലില്‍ ഹരിതവിപ്ലവം തീര്‍ത്ത "കഞ്ഞിക്കുഴി മോഡല്‍' സംസ്ഥാനത്ത് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എകെജി പഠന ഗവേഷണ കേന്ദ്രമാണ് തിരുവനന്തപുരം ഇഎംഎസ് അക്കാദമിയില്‍ ശില്‍പ്പശാലയും പിന്നീട് സെമിനാറും സംഘടിപ്പിച്ചത്. ജൈവ പച്ചക്കറി ഉല്‍പാദിപ്പിക്കാന്‍ ഇപ്പോള്‍ നാടാകെ ഉല്‍സാഹത്തോടെ രംഗത്തിറങ്ങുന്നു.
സര്‍ക്കാര്‍ പുറമ്പോക്കുകള്‍, കൃഷിയില്ലാത്ത സ്ഥലങ്ങള്‍, വീട്ടുമുറ്റങ്ങള്‍, ടെറസുകള്‍ തുടങ്ങി ഒരു നാമ്പെങ്കിലും മുളയ്ക്കാന്‍ ഇടയുള്ള എല്ലായിടവും ഹരിതാഭമാകുന്നു. വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ വിവിധ സംഘടനകള്‍ തുടങ്ങി സമൂഹമൊന്നാകെ ഏറ്റെടുക്കുകയാണ്. ജനകീയ കാര്‍ഷിക മാതൃകകളും വിവിധയിനം പച്ചക്കറികളുടെ കൃഷിരീതികളും കീടനിയന്ത്രണ മാര്‍ഗങ്ങളും പകര്‍ന്നുനല്‍കാന്‍ പ്രത്യേക ഹരിതസേന പ്രവര്‍ത്തിക്കുന്നു. കഞ്ഞിക്കുഴി ബ്ലോക്ക്തല പച്ചക്കറിത്തൈ ഉല്‍പ്പാദനകേന്ദ്രത്തിലെ പോളി ഹൗസില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറിത്തൈകള്‍, പോളി ഹൗസുകള്‍, ഗ്രോ ബാഗുകള്‍ എന്നിവയെല്ലാം ജൈവകൃഷിമാതൃകയെ ജനകീയമാക്കി. ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ സംസ്ഥാന കൃഷി വകുപ്പ് ആവിഷ്കരിച്ച പദ്ധതി കടലാസില്‍ വിശ്രമിക്കുമ്പോഴാണ് ഈ ബദല്‍ മാതൃക ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധ നേടുന്നത്. ജനകീയ ജൈവ പച്ചക്കറി കൃഷിയും വില്‍പ്പനയും ജില്ലയില്‍ വന്‍ മുന്നേറ്റമായി.
ഓണക്കാലത്ത് 4000 ടണ്‍ പച്ചക്കറി ജില്ലയിലെ വിപണിയിലെത്തിച്ചു. 400 ഏക്കറോളം വരുന്ന സ്ഥലത്ത് പുതുതായി കൃഷിയിറക്കി. ഏത്തയ്ക്ക, ചെറുപഴം, തക്കാളി, പയര്‍, വെണ്ട, പാവല്‍, പടവലം, മത്തന്‍, വെള്ളരി, ചീര, വഴുതന, ചേന, ചേമ്പ് തുടങ്ങിയവ ഉല്‍പ്പാദിപ്പിച്ചു. ഓണക്കാലം ലക്ഷ്യംവച്ച് ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും സമിതികള്‍ രൂപീകരിച്ചായിരുന്നു കൃഷി. ചെങ്ങന്നൂരിലെ കാരയ്ക്കാട് ജില്ലാതല ഉദ്ഘാടനം ജി സുധാകരന്‍ എംഎല്‍എയാണ് നിര്‍വഹിച്ചത്. ഇതോടൊപ്പം പാര്‍ടി അംഗങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും പാര്‍ടി ഓഫീസുകളിലും മുറ്റത്തും മട്ടുപ്പാവിലും "മുറ്റം നിറയെ പച്ചക്കറി" എന്ന ക്യാമ്പയിന്‍ നടന്നു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് പച്ചക്കറിതൈത്തകള്‍ നട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
രാസവളവും രാസകീടനാശിനിയും തളിച്ച വിഷംകലര്‍ന്ന പച്ചക്കറികള്‍ക്ക് ബദലായി പുതിയ കാര്‍ഷിക സംസ്കാരവും അതിനുള്ള അവബോധവും സൃഷ്ടിക്കുന്നതില്‍ പാര്‍ടിയുടെ ഈ പ്രവര്‍ത്തനം നല്ല പങ്ക് വഹിച്ചു. ഇതരസംസ്ഥാന പച്ചക്കറികളുടെ വരവ് നിയന്ത്രിക്കാനും വിലനിലവാരം പിടിച്ചുനിര്‍ത്താനും കഴിഞ്ഞു. എല്ലാ ഉത്സവനാളുകളിലും ഇത്തരം വിപണനകേന്ദ്രങ്ങള്‍ ഒരുക്കാനും സ്ഥിരമായി വിഷരഹിത പച്ചക്കറി ജനങ്ങള്‍ക്ക് ലഭ്യമാക്കാനുമുള്ള തയ്യാറെടുപ്പിലാണ് ജില്ലയിലെ പ്രസ്ഥാനം.
ജനകീയമാതൃക സൃഷ്ടിച്ച് ജില്ലാ പഞ്ചായത്ത്
ആലപ്പുഴ > എല്‍ഡിഎഫ് നയിക്കുന്ന ആലപ്പുഴ ജില്ലാപഞ്ചായത്ത് അഞ്ചുവര്‍ഷം നടപ്പാക്കിയ ജനകീയപദ്ധതികള്‍ സംസ്ഥാനത്തിനു തന്നെ മാതൃകയായി. വനിതാശാക്തീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്ത്രീസൗഹൃദകേന്ദ്രം ഇതില്‍ വേറിട്ടുനില്‍ക്കുന്നു. സ്ത്രീ സുരക്ഷിതത്വവും സ്വാശ്രയത്വവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ത്രീസൗഹൃദകേന്ദ്രം സ്ഥാപിച്ചത്. ആറുകോടി രൂപ ചെലവില്‍ 60 സെന്റ് സ്ഥലത്ത് 8200 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ രണ്ട് കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന കേന്ദ്രം 50 മുറികള്‍ ഉള്ളതാണ്. ഈ സംരംഭം രാജ്യത്ത് ആദ്യത്തേതാണ്.കാര്‍ഷികമേഖലയിലും ജില്ലാപഞ്ചായത്ത് ഒട്ടേറെ ജനകീയമാതൃകകള്‍ സൃഷ്ടിച്ചു. "തരിശുരഹിത ഹരിതജില്ല' എന്നപേരില്‍ പ്രത്യേക പദ്ധതി നടപ്പാക്കി. തരിശുകിടന്ന എണ്ണമറ്റ പാടശേഖരങ്ങളില്‍ നെല്‍കൃഷി പുനരാരംഭിച്ചു. പച്ചക്കറി കൃഷി വ്യാപകമാക്കി. ഇടവിളകൃഷി പ്രോത്സാഹിപ്പിച്ചു. കൃഷിക്ക് അഞ്ചുവര്‍ഷം 17,87,88,838 രൂപ ചെലവിട്ടു.
വനിതാഗ്രൂപ്പുകള്‍ രൂപീകരിച്ച് പരിശീലനം നല്‍കി. കാറ്ററിങ്, ബയോഗ്യാസ് പ്ലാന്റ് നിര്‍മാണം, മുളകുപൊടി ഉല്‍പാദനം, ബൂ്യട്ടിപാര്‍ലര്‍ നടത്തിപ്പ്, കയര്‍പിരി, യന്ത്രവല്‍കൃത കയര്‍പിരി, കടലാസുബാഗ് നിര്‍മാണം എന്നിവയില്‍ വനിതകള്‍ക്കു പരിശീലനം നല്‍കി. പട്ടികജാതി വനിതകള്‍ക്ക് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിന്റെ സഹായത്തോടെ തൊഴിലുറപ്പു നല്‍കുന്ന ഹോട്ടല്‍ മാനേജ്മെന്റ് പരിശീലനം നല്‍കി. ഇതിന് 25 ലക്ഷം രൂപ ചെലവിട്ടു. പട്ടികജാതി വിഭാഗങ്ങളിലെ പത്താംക്ലാസ്, പ്ലസ്ടു വിദ്യാര്‍ഥികളുടെ പഠനിലവാരം മെച്ചപ്പെടുത്താനും കമ്പ്യൂട്ടര്‍ പരിജ്ഞാനം ലഭ്യമാക്കാനും 48 ലക്ഷം രൂപയുടെ പദ്ധതിയും നടപ്പാക്കി. പട്ടികജാതി കോളനികളുടെ ആധുനികവല്‍കരണത്തിനു 24 കോടിരൂപ ചെലവിട്ടു. ഈ വിഭാഗത്തിലെ വനിതകളുടെ വീട് നവീകരിക്കാന്‍ 38.25 ലക്ഷംരൂപ അനുവദിച്ചു.ആലപ്പുഴ ജില്ലയെ സമ്പൂര്‍ണ പാലിയേറ്റീവ് ജില്ലയാക്കിയത് മറ്റൊരു ചരിത്രനേട്ടം. കാരുണ്യം തേടുന്നവരുടെ പരിചരണത്തിന് 73 പാലിയേറ്റീവ് നേഴ്സുമാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കിയശേഷം ഒരു ഗ്രാമപഞ്ചായത്തിനു ഒരാളെ എന്ന കണക്കില്‍ നല്‍കി. പഠനിലവാരം ഉയര്‍ത്താനും ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താനും നടപ്പാക്കിയ പദ്ധതിയാണ് "പഠനശ്രീ'.
ഇതിനുപുറമേ വിദ്യാദീപ്തി, തീരദേശ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു നടപ്പാക്കിയ തീരജ്യോതി, അക്ഷരദീപം, അക്ഷരവൃക്ഷ, മൊഴി തുടങ്ങിയ വിദ്യാഭ്യാസപദ്ധതികളും ഈ രംഗത്തു ഗുണപരമായ മാറ്റമുണ്ടാക്കി. ഈ പദ്ധതികള്‍ക്കു അഞ്ചുവര്‍ഷം ചെലവാക്കിയത് 9,74,60,349 രൂപ. ഈ രംഗത്തെ ശ്രദ്ധേയമായ മറ്റൊരു പദ്ധതിയാണ് "സ്റ്റുഡന്റ്സ് ഡോക്ടര്‍'. കുട്ടികള്‍ക്ക് പ്രഥമശുശ്രൂഷാ പരിശീലനവും മാനസികക്കരുത്തു വര്‍ധിപ്പിക്കലും ലക്ഷ്യമിട്ടാണിത്. ഇക്കാലയളവില്‍ ജില്ലാപഞ്ചായത്ത് നേരിട്ട് 31 അങ്കണവാടികള്‍ സ്ഥാപിച്ചു. പുതിയ കെട്ടിടം പണിതാണ് ഇവ സ്ഥാപിച്ചത്. വിവിധ ഏജന്‍സികളുടെ ഭവനിര്‍മാണപദ്ധതികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാന്‍ മുന്‍കൈയെടുത്തു. ഇഎംഎസ് ഭവനിര്‍മാണത്തിനു 2.50 കോടി, ഐഎവൈ പദ്ധതിക്ക് 12.41 കോടി, അഗതി, ആശ്രയ ഭവനപദ്ധതിക്ക് 1.30 കോടി, വികലാംഗരുടെ ഭവനപദ്ധതിക്ക് 48 ലക്ഷം എന്നിങ്ങനെ വിവിധ അഞ്ചുവര്‍ഷത്തില്‍ ജില്ലാപഞ്ചായത്ത് ചെലവിട്ടത് 25,57,01,630 രൂപ. ഭൂസംരക്ഷണം, പൂകൃഷി വ്യാപിപ്പിക്കല്‍ ലക്ഷ്യമിട്ടു നടപ്പാക്കിയ പുഷ്പജാലകം, ഉപയോഗശൂന്യമായ ജലാശയങ്ങളില്‍ നടപ്പാക്കിയ താമരപ്പൂവ്-ആമ്പല്‍പ്പൂവ് കൃഷി, എച്ച്ഐവി ബാധിതര്‍ക്കായി നടപ്പാക്കിയ പോഷകാഹാരപദ്ധതിയും അനുബന്ധനടപടികളും, തീരദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനുള്ള പദ്ധതികള്‍, പൊതുമരാമത്ത് പ്രവൃത്തികള്‍ എന്നിവയൊക്കെ ജില്ലാപഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതിയുടെ നേട്ടങ്ങളില്‍പ്പെടുന്നു.
ഉറവിടമാലിന്യ സംസ്കരണത്തില്‍ ആലപ്പുഴ മോഡല്‍
ആലപ്പുഴ > തലസ്ഥാന നഗരത്തില്‍ ഏറ്റവുമധികം മലിനീകരിക്കപ്പെട്ട ചാല മാര്‍ക്കറ്റ് ശുചീകരിച്ചതോടെ ആലപ്പുഴമോഡല്‍ ശുചീകരണം നാടിെന്‍റ ബഹുജന പങ്കാളിത്തമുള്ള മാതൃകയായി. കോടികള്‍ ചെലവിട്ട് നിര്‍മിച്ച കേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഉറവിട മാലിന്യ സംസ്കരണവും അതിനായി ബഹുജന പ്രസ്ഥാനവും രൂപംകൊണ്ടത്. ഉറവിട മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളെ ബഹുജനപ്രസ്ഥാനമായി വികസിപ്പിക്കാന്‍ എകെജി പഠന ഗവേഷണ കേന്ദ്രം ആലപ്പുഴയില്‍ സംഘടിപ്പിച്ച സെമിനാറാണ് തീരുമാനിച്ചത്. തുടര്‍ന്ന് നഗരസഭ വിജയിപ്പിച്ച "നിര്‍മല ഭവനം; നിര്‍മല നഗരം' പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിച്ചു. നഗരങ്ങള്‍ ഉല്‍പാദിപ്പിക്കുന്നവയില്‍ 75-80ശതമാനംവരെ ജൈവമാലിന്യമാണ്. പ്ലാസ്റ്റിക്കും കടലാസുംകൂടി 12 ശതമാനം. ലോഹങ്ങള്‍, തുണി, ഗ്ലാസ്, റബ്ബര്‍, ലതര്‍, റെക്സിന്‍ തുടങ്ങിയവയാണ് ബാക്കിയുള്ളവ. ഈ മാലിന്യത്തിന്റെ 75-85 ശതമാനവും കമ്പോസ്റ്റായോ ഇന്ധനമായോ മാറ്റാമെങ്കിലും ശരിയായ ആസൂത്രണമുണ്ടായിരുന്നില്ല. നഗരങ്ങളില്‍ പ്രതിദിനം ഉല്‍പാദിപ്പിക്കുന്ന 50 ടണ്ണിലേറെ മാലിന്യം ഒന്നിച്ച് സംസ്ക്കരിക്കാനാണ് പല നഗരസഭകളും ശ്രമിച്ചത്.
ഈ സാഹചര്യത്തിലാണ് ഡോ. ടി എം തോമസ് ഐസക് എംഎല്‍എയുടെ നേതൃത്വത്തില്‍ ആലപ്പുഴ നഗരസഭ "നിര്‍മല ഭവനം-നിര്‍മല നഗരം' പദ്ധതി ജനശ്രദ്ധയാകര്‍ഷിച്ചത്. പൊതുനിരത്തുകള്‍, ഇടത്തോടുകള്‍, മറ്റ് ജലാശയങ്ങള്‍, മാലിന്യം നിക്ഷേപിക്കുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ വൃത്തിയാക്കി. ബയോഗ്യാസ് പ്ലാന്റുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും അറ്റകുറ്റപ്പണിക്കുമായി ടീം രൂപീകരിച്ചു. രണ്ടായിരത്തോളം വീടുകളില്‍ ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു. പൈപ്പ് കമ്പോസ്റ്റ്, എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിച്ചു. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച വാട്സാന്‍ പാര്‍ക്കുകള്‍ പദ്ധതിയുടെ ജനപ്രിയത വര്‍ധിപ്പിച്ചു. കിടങ്ങാംപറമ്പ്, കറുകയില്‍, കരളകം വാര്‍ഡുകള്‍ സമ്പൂര്‍ണ ശുചിത്വ വാര്‍ഡുകളായി. 550ഓളം വീടുകളില്‍ ബയോഗ്യാസ് പ്ലാന്റും ആയിരത്തിലധികം വീടുകളില്‍ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റും സ്ഥാപിച്ചു. മറ്റ് വാര്‍ഡുകളില്‍ പദ്ധതി പുരോഗമിക്കുന്നു. വിദേശ പ്രതിനിധികളടക്കം പദ്ധതിയെക്കുറിച്ച് പഠിക്കാനെത്തി.
ജൈവമാലിന്യം ഇന്ധനമായി മാറ്റുന്നതുവഴി പ്രതിവര്‍ഷം 71,000 കിലോഗ്രാം എല്‍പിജിക്ക് സമാനമായ ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നു. മാലിന്യം സര്‍വോദയപുരത്തെ ഡമ്പിങ് യൂണിറ്റിലേക്ക് കയറ്റി അയക്കുന്നത് അവസാനിപ്പിച്ചതോടെ ചരക്കുകടത്ത് ഇനത്തില്‍ വര്‍ഷം 11,712 ലിറ്റര്‍ ഡീസലും ലാഭമായി. രണ്ടായിരത്തഞ്ഞൂറോളം ബയോഗ്യാസ് പ്ലാന്റുകളാണ് നഗരത്തിലെ വീടുകളില്‍ സ്ഥാപിച്ചത്. പ്രോജക്ട് ലക്ഷ്യം പൂര്‍ത്തീകരിക്കുമ്പോള്‍ പ്രതിവര്‍ഷം 1,67,076 കിലോഗ്രാം എല്‍പിജിക്ക് സമാനമായ ബയോഗ്യാസ് ഉല്‍പാദിപ്പിക്കാനാകും. 6857 ടണ്‍ ഖരമാലിന്യവും 6357 ടണ്‍ ദ്രവമാലിന്യവും ബയോഗ്യാസ് പ്ലാന്റുകളും മറ്റും വഴി സംസ്കരിക്കപ്പെടും. നിര്‍മലഭവനം-നിര്‍മല നഗരം പദ്ധതിയിലൂടെ നടപ്പാക്കിയ ഊര്‍ജ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി ആലപ്പുഴ നഗരസഭയ്ക്ക് സര്‍ക്കാരിന്റെ ഊര്‍ജ സംരക്ഷണ അവാര്‍ഡും ലഭിച്ചു.

Subscribe to:
Posts (Atom)